കാലാവസ്ഥാ പഠനശിബിരം നടത്തി

അങ്കമാലി : പ്രോഗ്രസ്സീവ് വർക്കേർസ് ഓർഗനൈസേഷന്റെയും സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടിയേറ്റ ത്തൊഴിലാളികൾക്കായി അങ്കമാലി വ്യാപാരഭവനിൽ വെച്ച് കാലാവസ്ഥാ പഠനശിബിരം നടത്തി. കൊൽക്കത്തയിൽ നിന്നെത്തിയ ക്ലെമെറ്റ് ആക്ടിവിസ്റ്റ് ഗംഗോത്രി ചന്ദ വിഷയം അവതരിപ്പിക്കുകയും തൊഴിലാളികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

പ്രോഗ്രസ്സീവ് വർക്കേർസ് ഓർഗനൈസേഷൻ ചെയർപേഴ്സൺ ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ഷമാദുൾ മൊണ്ഡൽ, നൂർജമാൽ എസ്.കെ, ടോണി ബിശ്വാസ് , മിസ്താർ അൻസാരി, സിറാജുൽ ഷെയ്ഖ്, മുസാഫിർ ഷെയ്ഖ്, രാജു ഖൊഖൻ, ഡോ. സ്മിത പി.കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Climate study camp was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.