Posted On
date_range Updated On
date_range കോട്ടകാത്ത് എൽ.ഡി.എഫ്; ചേലക്കരയിൽ വ്യക്തമായ മുന്നേറ്റം
തൃശൂർ: രമ്യഹരിദാസിലൂടെ ചേലക്കരയിൽ ഇക്കുറി വെന്നിക്കൊടി പാറിക്കാമെന്ന യു.ഡി.എഫ് പ്രതീക്ഷകൾക്ക് തിരിച്ചടി. ചേലക്കരയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 5000ത്തിലേറെ വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് മുന്നിലാണ്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ മുൻതൂക്കമാണ് യു.ആർ പ്രദീപ് നിലനിർത്തുന്നത്.
ചേലക്കരയിലെ ആദ്യമെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും 2000 വോട്ടിലേറെ ഭൂരിപക്ഷം യു.ആർ.പ്രദീപ് നിലനിർത്തിയിട്ടുണ്ട്. എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിയിരിക്കുന്നത്. വരവൂർ, ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണി പൂർത്തിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.