പുറംവേദനക്കുള്ള ശസ്ത്രക്കിയക്കിടെ ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കാഞ്ഞിരംകുളം: പുറംവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി ശസ്ത്രക്രിയക്കിടെ മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റ ഭവനിൽ സെൽവരാജിന്റെയും അനിതയുടെയും മകൾ അലീനയാണ് (13) വ്യാഴാഴ്ച മരിച്ചത്. നെല്ലിമൂട് സെന്റ് ക്രിസോസ്‌റ്റം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. നട്ടെല്ലിന്റെ വളവ് കാരണമുള്ള പുറംവേദനക്ക് ചികിത്സ തേടിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മൃതദേഹ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags:    
News Summary - Class 7 student dies during surgery for back pain; Relatives have asked for an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.