പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവം; പിതാവ് അറസ്റ്റിൽ, ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രതിയെ ട്രെയിനിൽ വെച്ചാണ് പിടികൂടുന്നത്

കാസർകോട്: പത്താം ക്ലാസ് വിദ്യാർഥിയായ 15കാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 48കാരനായ കുടക് സ്വദേശിയാണ് പിടിയിലായത്.

കുടുംബത്തോടൊപ്പം താമസിക്കുന്ന ഇയാൾ ഒരുമാസം മുൻപാണ് ഗൾഫിൽ പോകുന്നത്. പ്രതിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതി ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ജൂലൈ 23നാണ് വീട്ടിൽ പ്രസവിച്ച 15കാരിയെ രക്തസ്രാവത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിക്കുന്നത്.

തുടർന്ന് മാതാവിന്റെ ഉൾപ്പെടെ മൊഴിയെടുത്തെങ്കിലും പ്രതി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കൂടുതൽ അന്വേഷണത്തിൽ പ്രതി പിതാവ് തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. പ്രതിയിൽനിന്ന് ഡി.എൻ.എ പരിശോധനക്കായി സാംപിൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Class 10th student gives birth at home; father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.