ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ച് വിമത വിഭാഗം; പൊലീസ് തടഞ്ഞു, ബിഷപ്പ് ഹൗസിന് മുന്നിൽ വീണ്ടും സംഘർഷം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പൊലീസും വൈദികരും വീണ്ടും ഏറ്റുമുട്ടി. ബിഷപ്പ് ഹൗസിന്റെ കവാടം വൈദികരുൾപ്പെടെയുള്ള പ്രതിഷേധക്കാർ തള്ളിത്തുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കയറണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമതവിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിട‍യാക്കിയിരുന്നു.

കുർബാന തർക്കത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് 21 വൈദികർ ബിഷപ്പ് ഹൗസിനുള്ള പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികർ സത്യാഗ്രഹം നടത്തിവരികയായിരുന്നു.

പൊലീസ് ബലം പ്രയോഗിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. എന്നാൽ, സമാധാന പരമായി കിടന്നുങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തിറക്കിയെന്ന് വൈദികരുടെ ആരോപണം. ഉറങ്ങി കിടന്ന വൈദികരെ കുത്തിയെഴുന്നേൽപ്പിക്കുകയും വസ്ത്രം പോലും മാറാൻ അനുവദിച്ചില്ലെന്നും വൈദികർ ആരോപിക്കുന്നു.

Tags:    
News Summary - The rebel faction tried to push open the gate; Clashes again in front of the Bishop's House when the police stopped it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.