???????????????? ???? ????????? ?????? ????????

മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ പൊലീസ് തടഞ്ഞു; തൃ​പ്പൂ​ണി​ത്തു​റയിൽ സംഘർഷം

തൃ​പ്പൂ​ണി​ത്തു​റ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ കോ​ലം ക​ത്തി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പൊ​ലീ​സ് ത​ട​ഞ്ഞു.

 

ലാ​യം റോ​ഡി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ൽ​നി​ന്ന് കോ​ല​വു​മാ​യി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഇ​റ​ങ്ങി​യ​തോ​ടെ തൃ​പ്പൂ​ണി​ത്തു​റ സി.​ഐ ബി. ​രാ​ജ്കു​മാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം പി​ടി​ച്ചു​വാ​ങ്ങി​യ​ത് പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

തു​ട​ർ​ന്ന് സ്​​റ്റാ​ച്യു ജ​ങ്​​ഷ​നി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി നീ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ മു​നി​സി​പ്പ​ൽ ഓ​ഫി​സി​ന് സ​മീ​പം പൊ​ലീ​സ് ത​ട​ഞ്ഞ​ത് വീ​ണ്ടും നേ​താ​ക്ക​ളും പൊ​ലീ​സു​മാ​യി വാ​ഗ്വാ​ദ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. യോ​ഗം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 

Tags:    
News Summary - clash with police in tripunithura-kerala nwes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.