ബാങ്കിൽ മാനേജരും ക്ലർക്കും തമ്മിൽ അടി; ഇടപാടുകൾ മുടങ്ങി

അടിമാലി: ബാങ്കിലെ ജോലി വീതംവെക്കുന്നതിലെ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിൻ ബ്രാഞ്ചിലാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.

ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ അഖിൽ മോഹനനും ക്ലർക് സജീവനും തമ്മിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ അടിമാലി പൊലീസ് ഇരുവർക്കുമെതിരെ കേസ് എടുത്തു.

കഴിഞ്ഞ ദിവസം രാവിലെ പത്തിനായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - clash between manager and clerk at the bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.