പത്തനംതിട്ട ഡി.സി.സിയിൽ വീണ്ടും കൈയാങ്കളി; അടിച്ചു പിരിഞ്ഞു

പത്തനംതിട്ട: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി കോൺഗ്രസ് നടത്തുന്ന പദയാത്രയെക്കുറിച്ചും 138ാമത് ജന്മദിനാഘോഷത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ചേർന്ന ഡി.സി.സി യോഗം മുൻ പ്രസിഡന്‍റ് ബാബുജോർജിന്‍റെ സസ്പെൻഷന്‍റെ പേരിൽ അടിച്ചു പിരിഞ്ഞു. ഉച്ചക്കുശേഷം നടന്ന ഡി.സി.സി എക്സിക്യൂട്ടിവ് യോഗത്തിൽ ജനറൽ സെക്രട്ടറി വി.ആർ. സോജിക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി. അദ്ദേഹം പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോൺ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനത്തിന് മറുപടി പറയാൻ എഴുന്നേറ്റപ്പോൾ യോഗത്തിലുണ്ടായിരുന്ന നഹാസ് പത്തനംതിട്ടയും തട്ടയിൽ ഹരികുമാറും കൈയേറ്റം ചെയ്തതായി വി.ആർ. സോജി പറഞ്ഞു. ഡി.സി.സി അംഗങ്ങളല്ലാത്ത നഹാസും തട്ടയിൽ ഹരികുമാറും എങ്ങനെ എക്സിക്യൂട്ടിവിൽ പങ്കെടുത്തെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോജി കെ.പി.സി.സിക്ക് പരാതി നൽകി.

ബാബുജോർജിനെതിരായ നടപടിയെ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം പി.ജെ കുര്യനും ന്യായീകരിച്ചു.

Tags:    
News Summary - Clash again in Pathanamthitta DCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.