Posted On
date_range Updated On
date_range കഠ്വ ഫണ്ട്: സി.കെ. സുബൈർ ഇ.ഡിക്ക് മുമ്പിൽ ഹാജരായി
കൊച്ചി: യൂത്ത് ലീഗ് അഖിലേന്ത്യ മുൻ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചി ഇ.ഡി. ഒാഫീസിൽ രേഖകളുമായാണ് ഹാജരായത്.
യൂത്ത് ലീഗ് സമാഹരിച്ച കഠ്വ ഫണ്ടുമായി ബന്ധപ്പെട്ട വിവാദമുയർന്നതിന് പിന്നാലെയാണ് ഇ.ഡിയുടെ അന്വേഷണം. നേരത്തെ, രണ്ട് തവണ ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങളാൽ സമയം നീട്ടി വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.