Posted On
date_range Updated On
date_range എൻ.ഡി.എ അധികാരത്തിലേറിയാൽ കേരളത്തിലെ രാഷ്ട്രീയ ജീർണത ഇല്ലാതാകുമെന്ന് സി.കെ. ജാനു
കോഴിക്കോട്: എൻ.ഡി.എ വന്നാൽ കേരളത്തിലെ രാഷ്ട്രീയ ജീർണത ഇല്ലാതാകുമെന്ന് ജെ.ആർ.പി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു. കേരളത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾപോലും ആശ്രയിക്കുന്നത് മോദിസർക്കാറിനെയാണെന്ന് ജാനു പറഞ്ഞു. കേരളത്തിലെ വികസന സംവിധാനം പരാജയമാണ്. നല്ലൊരു രാഷ്ട്രീയ സംവിധാനം ഇവിടെ വേണം. ഓരോ ആളുകളിലേക്കും വികസനം എത്തണമെങ്കിൽ എൻ.ഡി.എ വരണമെന്നും സി.കെ. ജാനു പറഞ്ഞു. എൻ.ഡി.എ ജില്ല ചെയർമാൻ വി.കെ. സജീവൻ അധ്യക്ഷതവഹിച്ചു. ഘടകകക്ഷി നേതാക്കളായ ഗിരി പാമ്പനാർ, ബാബു പൂതംപാറ, വി.വി. രാജേന്ദ്രൻ, വി.ഇ. ലത, അരുൺകുമാർ കാളക്കണ്ടി, പ്രബീഷ് കമ്മന, സി. രജിതാദേവി, എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.