ഭക്ഷ്യ സുരക്ഷ നിയമപ്രകാരമുള്ള പൊതുവിതരണ സംവിധാനം  മാര്‍ച്ച് മുതലെന്ന് സര്‍ക്കാര്‍ 

കൊച്ചി: ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഗോഡൗണുകളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സപൈ്ളകോ നേരിട്ട് റേഷന്‍ കടകളിലത്തെിക്കുന്ന പദ്ധതിക്ക് മാര്‍ച്ചില്‍ കൊല്ലത്ത് തുടക്കമാകുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ഏപ്രിലില്‍ മറ്റ് 13 ജില്ലകളിലും പദ്ധതി നടപ്പാകുന്നതോടെ സ്വകാര്യ മൊത്ത റേഷന്‍ വിതരണക്കാര്‍ ഇല്ലാത്ത വിധം പൊതുവിതരണ സമ്പ്രദായം സര്‍ക്കാറിന് കീഴിലെ അംഗീകൃത ഏജന്‍സി മുഖേന മാത്രമാകുമെന്ന് സര്‍ക്കാറിന് വേണ്ടി എറണാകുളം ജില്ല സപൈ്ള ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 

മൊത്ത വിതരണക്കാരെ ഒഴിവാക്കി ഗോഡൗണുകളില്‍നിന്ന് സപൈ്ളകോക്ക് വേണ്ടി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് പുറപ്പെടുവിച്ച ടെന്‍ഡര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള റേഷന്‍ ഓള്‍ സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.സംസ്ഥാനത്തെ 75 താലൂക്കുകളിലായി 90 ഗോഡൗണുകള്‍ ഭക്ഷ്യധാന്യം സൂക്ഷിക്കാനായി ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയില്‍നിന്നും മില്ലുകളില്‍നിന്നും ഗോഡൗണുകളിലേക്ക് മാറ്റാനായി ചരക്കുവാഹനങ്ങള്‍ ആവശ്യമുണ്ട്. ഇതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ലഭിച്ച ടെന്‍ഡറുകളുടെ പരിശോധനയും തുടര്‍ നടപടികളും അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമം സുഗമമായി നടപ്പാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലും കരാര്‍ അന്തിമപ്പെടുത്തരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം.നിലവിലുണ്ടായിരുന്ന റേഷന്‍ മൊത്ത വിതരണക്കാര്‍ സ്വകാര്യ വ്യക്തികളായതിനാല്‍ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം അവരെ ഏജന്‍സിയായി നിയമിക്കാനാവില്ളെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

2013ല്‍ നിലവില്‍ വന്ന ദേശീയ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം സംസ്ഥാനത്തിന്‍െറ ഭക്ഷ്യ വിഹിതം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മേഖലയിലുള്ള ഏജന്‍സി അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് 2016 ഒക്ടോബര്‍ മൂന്നിന് സപൈ്ളകോയെ സംസ്ഥാന ഏജന്‍സിയാക്കി ഉത്തരവിട്ടത്.

Tags:    
News Summary - civil supplies kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.