യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ വെല്ലുവിളിച്ച് സിവിൽ പൊലീസ് ഓഫീസർ; ഡി.ജി.പിക്ക് പരാതി

തിരുവല്ല: ഫേസ്ബുക്കിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാനെ വെല്ലുവിളിച്ച് സിവിൽ പൊലീസ് ഓഫീസർ. തിരുവല്ല ഡി വൈ.എസ്.പി ഓഫീസിലെ നിഷാദ് സി. എന്ന ഉദ്യാഗസ്ഥനാണ് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. അഡ്രസ്സും ലൊക്കേഷനും വെളിപ്പെടുത്തായണ് സമൂഹമാധ്യമത്തിലൂടെ വെല്ലിവിളി നടത്തിയിരിക്കുന്നത്.

തുടർന്ന്, ജിജോ ചെറിയാൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. 2019 ൽ തിരുവല്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയായി വകുപ്പുതല അന്വേഷണവും നടപടികളും നേരിട്ടിരുന്നു നിഷാദ്.

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നവകേരള യാത്രയിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനം തടയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥൻ വെല്ലുവിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഇത്തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ടത്. ‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നാണ് ഗോപീ കൃഷ്ണൻ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതികരിച്ചത്.


നവകേരള യാത്രക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വാഹനം തടയുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ അടിച്ചോടിക്കുന്നതും വലിയ വിവാദമായി നില്‍ക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പരസ്യമായ പോർ വിളി നടത്തിയത്.

Tags:    
News Summary - Civil police officer challenges Youth Congress state secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.