മലബാർ ദേവസ്വം ബില്ല് വിസ്മൃതിയിലാവരുതെന്ന ഒാർമപ്പെടുത്തലുമായി സി.ഐ.ടി.യു

പെരിന്തൽമണ്ണ: അവഗണനയും തൊഴിൽപരമായ വിവേചനവും നേരിടുന്ന മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രജീവനക്കാർക്ക് അവസാന അത്താണിയായ ദേവസ്വം ഭരണപരിഷ്കാര ബില്ല് വിസ്മൃതിയിലാവരുതെന്ന ഒാർമപ്പെടുത്തലുമായി ദേവസ്വം എംപ്ലോയീസ് യൂണിയൻ. സി.ഐ.ടി.യു വി െൻറ നിയന്ത്രണത്തിലുള്ള സംഘടനയാണ് സർക്കാറിനെ പ്രതിഷേധവും നിരാശയും അറിയിച്ചത്. ബില്ല് സർക്കാറി​െൻറ പരിഗണനയിൽ എത്തിയിട്ട്​ സെപ്തംബർ ഏഴിനു മൂന്നു വർഷം പിന്നിടുകയാണ്. ഈ സർക്കാറി െൻറ കാലത്തെങ്കിലും ബില്ല് നിയമസഭയിൽ പാസാവുമെന്ന പ്രതീക്ഷ മങ്ങുകയാണ്. പാരമ്പര്യ ട്രസ്റ്റികളുടെ എതിർപ്പ് നിലനിൽക്കെ സർക്കാറിന് 101 കോടി രൂപ അധിക ബാധ്യത വരുമെന്ന് ദേവസ്വം കമ്മീഷണർ അടക്കം നിലപാടെടുത്തിട്ടുണ്ട്. ബില്ല് പാസാക്കേണ്ടെന്ന നിലപാടിലാണ് മലബാർ ദേവസ്വം ബോർഡും.

2009 മാർച്ച് ഒന്നിനായിരുന്നു അവസാന ശമ്പള പരിഷ്കരണം. മലബാറിലെ ആറു ജില്ലകളിലെ 1646 ക്ഷേത്രങ്ങളുടെ നടത്തിപ്പ്, ഭരണം, പരിമിതമായ ശമ്പളത്തിന് ജോലി ചെയ്യുന്ന 7000 ൽപരം ജീവനക്കാരുടെ പുനരധിവാസം തുടങ്ങിയവക്കാണ് ബില്ല് പരിഹാരം തേടുന്നത്. പാരമ്പര്യട്രസ്റ്റികളുടെ നിയന്ത്രണത്തിലുള്ള കേവലം 40 ഒാളം ക്ഷേത്രങ്ങളാണ് സ്പെഷ്യൽ ഗ്രേഡിൽ. ഇവിടത്തെ 640 ജീവനക്കാർക്ക് മാന്യമായ ശമ്പളമുണ്ട്. ബാക്കി വരുന്ന നാലു ഡിവിഷനുകളിൽ എ യിൽ 80 ഒാളം ക്ഷേത്രങ്ങളും ഒഴിച്ചാൽ 1300 ഒാളം ക്ഷേത്രങ്ങളും കഷ്ടതയിലാണ്. പ്രകടനപത്രികയിലെ എല്ലാ നിർദ്ദേശങ്ങളും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ദേവസ്വം ബില്ലും തൊഴിലാളികളുടെ പ്രശ്നവും വിസ്മരിക്കുകയാണെന്ന് യൂണിയൻ സർക്കാറിനെ അറിയിച്ചു.

1951 ലെ ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എൻഡോവ്മെൻറ് ചാരിറ്റബിൾ ആക്ട് പ്രകാരമാണിപ്പോൾ നടത്തിപ്പ്. മൂന്നംഗ കമ്മീഷൻ തയ്യാറാക്കിയ ബില്ലി െൻറ കരട് രൂപം ആറു മാസം മുമ്പ് സർക്കാറി െൻറ നിയമപരിഷ്കരണ കമ്മിറ്റി അധ്യക്ഷൻ റിട്ട ജസ്റ്റിസ് കെ.ടി. തോമസും പരിശോധിച്ചു. 2008 ൽ മലബാർ ദേവസ്വം രൂപവൽകരിക്കുന്നത് വരെ ശരാശരി ഒരു കോടി രൂപ വാർഷിക ഗ്രാൻറനുവദിച്ചിരുന്നത് കഴിഞ്ഞ ബജറ്റിൽ 34 കോടിയായി. ദേവസ്വം ബില്ല് പാസായാൽ ഗ്രാൻറ് അനുവദിക്കേണ്ടി വരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.