വ്യാജ വാർത്ത നൽകി കോവിഡ്​ മുന്നണിപ്പോരാളികളെ അപമാനിക്കുന്നു; റിപ്പബ്ലിക്​ ടിവിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു

അർണബ്​ ഗോസ്വാമിയുടെ റിപ്പബ്ലിക്​ ടിവിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു. കോവിഡ്​ മുന്നണിപ്പോരാളികളെ അപമാനിച്ചെന്ന്​ കാട്ടിയാണ്​ പരാതി. തിരുവനന്തപുരം ടി.ബി സെൻററിൽ കോവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സി​െൻറ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടിവിയിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്​താവനയിൽ പറഞ്ഞു. ഇറക്കാൻ അമിത കൂലി ആവശ്യപ്പെ​െട്ടന്നും അത്​ ലഭിക്കാത്തതിനാൽ ലോഡ്​ ഇറക്കാതെ തൊഴിലാളികൾ അനിശ്ചിതത്വം സൃഷ്​ടിച്ചെന്നുമാണ്​ റിപ്പബ്ലിക്​ ടിവി വാർത്ത നൽകിയത്​.

എന്നാൽ, അതുപോലെരു സംഭവം ഉണ്ടായിട്ടില്ലെന്നും വാക്സിനേഷന്‍ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ ഇപ്പോൾ തൊഴിലാളികള്‍ സൗജന്യമായാണ് ഇറക്കുന്നതെന്നും സി.ഐ.ടി.യു വ്യക്​തമാക്കി. കൂലിക്കായി തൊഴിലാളികൾ ആരോടും തർക്കിച്ചിട്ടില്ല. റിപ്പബ്ലിക്​ ടിവിയുടെ റിപ്പോർട്ടർ സ്തുതകൾ വളച്ചൊടിച്ച് റിപ്പോർട്ട്​ ചെയ്യുകയും അതിലൂടെ കോവിഡ് പ്രതിരോധ സേവനങ്ങളിൽ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിക്കാനാണ് ചാനല്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡി​െൻറ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാലികളുടെ അധ്വാനത്തെ അപമാനിക്കുന്ന തരത്തില്‍ ഇതുപോലുള്ള വാര്‍ത്തകൾ പടച്ചുവിടുന്നത്​ പ്രതിഷേധാര്‍ഹമാണെന്നും സി.ഐ.ടി.യു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - citu against arnabs republic tv on fake news about them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.