??????????? ????????????? ??????? ??????? ?????????? ?????????? ??????????? ????? ???????? ??????? ???????????? ????? ????? ?????? ????????

‘സാന്താപ്പൂര’മൊരുക്കി പാപ്പാമാർ നഗരം നിറഞ്ഞു

തൃശൂര്‍: സ്വരാജ്​ റൗണ്ടിനെ ചുവന്നുതുടുപ്പിച്ച്​ നഗരത്തിൽ പതിനായിരത്തോളം ക്രിസ്​മസ്​ പാപ്പാമാരുടെ ‘സാന്താപ്പൂരം’. ചുവന്ന തൊപ്പിയും ഉടുപ്പും ധരിച്ച് ‘ജിംഗിള്‍ ബെല്‍’ താളത്തിനൊത്തു ചുവടു​െവച്ച്​ പാപ്പാമാര്‍ നഗരവീഥിയിൽ നിറഞ്ഞൊഴുകി. ക്രിസ്മസിനോടനുബന്ധിച്ച് തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നതാലെ കരോള്‍ ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

ചുവപ്പും വെളുപ്പും വേഷമണിഞ്ഞ രണ്ടായിരത്തോളം കു​ട്ടികൾ ഘോഷയാത്രയുടെ മുന്‍നിരയിൽ പാട്ടിനൊത്ത് ചുവടുവെച്ചു. റോളർ സ്കേറ്റിങ്ങിലൂടെ അവർ ഒഴുകിപ്പടർന്നത്​ കൗതുകക്കാഴ്ചയായി. 2500ഓളം ഫാന്‍സി ഡ്രസ് വേഷധാരികളും നിരന്നു.

ഇവര്‍ക്കു പിറകിൽ കൂർത്ത തൊപ്പിയും വെളുത്ത താടിയുമായി സാന്താക്ലോസുമാര്‍ എത്തി. പൊയ്ക്കാലിലും വീൽചെയറിലുമെല്ലാം അവർ റോഡുനിറഞ്ഞു. പാപ്പാവേഷമിട്ട്​ ബൈക്കുകളിലെത്തിയ യുവാക്കളും ഫ്ലാഷ്മോബും ഘോഷയാത്രക്ക്​ ഹരം പകർന്നു.

2013 മുതൽ നടത്തുന്ന ബോൺ നതാലെ 2014ലാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച്​ ലോകശ്രദ്ധയാകർഷിച്ചത്. ‘മെറി ക്രിസ്മസ്’ എന്നതി‍​​െൻറ ഇറ്റാലിയൻ പദമാണ് ‘ബോൺ നതാലെ’. ലോകത്ത് തന്നെ ഇത്ര ക്രിസ്മസ് പാപ്പാമാർ പങ്കെടുക്കുന്ന മറ്റൊരു ആഘോഷമില്ല എന്നതാണ് ഇതി‍​​െൻറ പ്രത്യേകത.

Tags:    
News Summary - Christmas Pappas Rally in Thrissur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.