1. പൊട്ടിത്തെറിച്ച കാർ 2. അപകടത്തിൽ മരിച്ച ആൽഫ്രഡ് മാർട്ടിൻ, എമിൽ മരിയ
ചിറ്റൂർ: ഭർത്താവിന്റെ മരണത്തിന്റെ ആഘാതം മാറുന്നതിനു മുമ്പാണ് ചിറ്റൂർ അത്തിക്കോട് പൂളക്കാട്ടില്‍ എൽസിയുടെ കുടുംബത്തെ ഒന്നടങ്കം തകർത്ത ദുരന്തം കാറിന് തീപിടിച്ച രൂപത്തിൽ ഉണ്ടായത്. ഭർത്താവ് മാർട്ടിൻ അർബുദരോഗബാധ മൂലം ഏറെനാളത്തെ ചികിത്സക്കു ശേഷം രണ്ടു മാസം മുമ്പാണ് മരിച്ചത്.
ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോകാതെ മക്കൾക്കുവേണ്ടി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയായിരുന്ന എൽസി രണ്ടു ദിവസം മുമ്പാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. അതിനിടെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
അട്ടപ്പാടി സ്വദേശികളായിരുന്ന എൽസിയുടെ കുടുംബം അഞ്ചു വർഷം മുമ്പാണ് അത്തിക്കോട് സ്ഥലം വാങ്ങി വീട് വെച്ച് താമസം തുടങ്ങിയത്. രണ്ടു വർഷത്തിലേറെയായി ഭർത്താവിന്റെ രോഗബാധ മൂലമുള്ള ചികിത്സയിലായിരുന്നു കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.