ബി.ജെ.പി ഗൃഹസമ്പർക്ക പരിപാടി സി.പി.ഐ പ്രസിഡൻറ് ഉദ്ഘാടനം ചെയ്തെന്ന്; സംഘർഷത്തിൽ 10 പേർക്ക് പരിക്ക്

കടയ്ക്കൽ: സി.പി.ഐയുടെ ചിതറ പഞ്ചായത്ത് പ്രസിഡൻറ് പൗരത്വ നിയമ ഭേദഗതിക്ക് അനുകൂല നിലപാടെടുത്തെന്നാരോപിച്ചും പ് രസിഡൻറി​െൻറ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് ചിതറ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ആറ് കോൺഗ്രസ് പ ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ ്കളാഴ്ച രാവിലെ 10 നായിരുന്നു സംഭവം. നിയമത്തിന്​ ജനപിന്തുണ തേടിയുള്ള ബി.ജെ.പിയുടെ ചിതറയിലെ ഗൃഹസമ്പർക്ക പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ഉമൈബ സലാം ഉദ്ഘാടനം ചെയ്​തെന്നായിരുന്നു കോൺഗ്രസ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ ലഘുലേഖ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻറിന് നൽകുന്ന ചിത്രം, പരിപാടിയുടെ ഉദ്ഘാടനമായി ചിത്രീകരിച്ച് ബി.ജെ.പി പ്രവർത്തകർ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രസിഡൻറി​​െൻറ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് മടത്തറ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കൊല്ലായിൽ സുരേഷി​​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചത്. ഓഫിസ്​ ഗേറ്റ് തള്ളിത്തുറന്ന് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തുംതള്ളുമായി. തുടർന്നാണ് പൊലീസും പ്രവർത്തകരുമായി സംഘർഷമുണ്ടായത്. പിന്നീട് കോൺഗ്രസ് പ്രവർത്തകർ ഒരു മണിക്കൂറോളം പാരിപ്പള്ളി - മടത്തറ റോഡ് ഉപരോധിച്ചു. കിഴക്കുംഭാഗത്തുനിന്ന് ചിതറയിലേക്ക് ​പ്രകടനവും നടത്തി.

സംഘർഷത്തിൽ, കോൺഗ്രസ്​ നേതാക്കളായ ചിതറ മുരളി, റിയാസ്, അഫ്സൽ കുറക്കോട്, അൻസർ തലവരമ്പ്, ജയറാം ഐരക്കുഴി, പള്ളിക്കുന്നുംപുറം ഷാജി, കടയ്ക്കൽ പൊലീസ് സ്​റ്റേഷനിലെ ക്രൈം എസ്.ഐ സജീർ, പൊലീസുകാരായ ബൈജു, രജീഷ്, അൻസർ എന്നിവർക്കാണ് പരിക്കേറ്റത്. പഞ്ചായത്തിലെ ബി.ജെ.പി-എൽ.ഡി.എഫ് ബന്ധം തുറന്നുകാട്ടി വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. പൊലീസി​​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പത്തോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടയ്ക്കൽ പൊലീസ് കേസെടുത്തു.


Tags:    
News Summary - chithara panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.