ഭൂമി കൈയേറ്റം: പ്രത്യേക അന്വേഷണ സംഘത്തെ മാറ്റിയത്​ തിരുത്തി ഉത്തരവ്​

മൂന്നാർ: ദേവികുളം സബ്​ കലക്​ടറെ മാറ്റിയതിനുപിന്നാലെ മൂന്നാർ-ചിന്നക്കനാൽ ഭൂമി കൈയേറ്റം അന്വേഷിച്ച്​ നടപടിയെ ടുക്കാൻ നിയോഗിച്ച സംഘത്തെയും പിരിച്ചുവിട്ട നടപടി കലക്​ടർ തിരുത്തി. പഴയ ഉത്തരവ്​ റദ്ദാക്കിയാണ്​ അന്വേഷണ സംഘത്തെ പുനഃസ്​ഥാപിച്ചത്​.

ചിന്നക്കനാൽ വില്ലേജിൽ മുംബൈ ആസ്​ഥാനമായ അപ്പോത്തിയോസിസ്​, ആർ.ഡി.എസ് കമ്പനികൾ ​സർക്കാർ ഭൂമി കൈവശപ്പെടുത്തി വ്യാജരേഖയുണ്ടാക്കി പട്ടയം നേടിയിരുന്നു. ഇത്​ വിവാദമായതിനെ തുടർന്നാണ്​ വിശദ അന്വേഷണത്തിന്​ ദേവികുളം സബ്​ കലക്​ടറുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്​.

ചിന്നക്കനാൽ മേഖലയിലെ ഭൂമി സംബന്ധമായ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയായിരുന്നു ദൗത്യം. എന്നാൽ, കഴിഞ്ഞ ദിവസം സബ് ​കലക്​ടർ രേണുരാജിനെ മാറ്റിയതിന്​ പിന്നാലെ സംഘത്തെ പിരിച്ചുവിടുകയായിരുന്നു. മന്ത്രി എം.എം. മണിയുടെ സഹോദര​​െൻറ വിവാദ കൈയേറ്റവും ഈ മേഖലയിലാണ്​. പരിശോധനകൾ അട്ടിമറിക്കാൻ കൈയേറ്റലോബി കളിച്ചതി​​െൻറ ഫലമായാണ്​ അന്വേഷണ സംഘത്തെ മാറ്റിയതെന്ന്​ ആരോപണമുയർന്നിരുന്നു. പ്രമുഖരുടെ കൈയേറ്റങ്ങൾ പരിശോധിക്കാനിരിക്കെയാണ്​ സബ്​ കലക്​ടറെ മാറ്റിയതും.

Tags:    
News Summary - chinnakkanal Encroachment; transfer order of enquiry officers withdrawn -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.