ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫി; കുട്ടികളെ ലോക്കോ പൈലറ്റ് പിടികൂടി

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ ഓ​ടു​ന്ന തീ​വ​ണ്ടി​ക്ക് മു​ന്നി​ല്‍ സെ​ല്‍ഫി​യെ​ടു​ത്ത സ്കൂ​ള്‍ കു​ട്ടി​ ക​ളെ ട്രെ​യി​ന്‍ നി​ര്‍ത്തി പി​ടി​കൂ​ടി ലോ​ക്കോ പൈ​ല​റ്റ്. തി​രു​വ​ല്ല സ്​​റ്റേ​ഷ​ൻ എ​ത്തും മു​മ്പു​ള്ള കു​റ്റൂ​ര്‍ മ​ണി​മ​ല പാ​ല​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ഐ​ല​ന്‍‍ഡ് എ​ക്സ്പ്ര​സി​ന് മു​ന്നി​ല്‍നി​ന്ന് സെ​ല്‍ഫി​യെ​ടു​ക്കാ​നാ​ണ് കു​ട്ടി​ക​ള്‍ ശ്ര​മി​ച്ച​ത്. പ്ല​സ് വ​ണ്‍, പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ലോ​ക്കോ പൈ​ല​റ്റ് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി​യി​ട്ടും കു​ട്ടി​ക​ൾ പാ​ള​ത്തി​ൽ​ത​ന്നെ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്ക​ൽ തു​ട​രു​ക​യാ​യി​രു​ന്നു. വേ​ഗം കു​റ​ച്ചെ​ത്തി​യ ട്രെ​യി​ന്‍ കു​ട്ടി​ക​ളു​ടെ വ​ള​രെ അ​ടു​ത്തെ​ത്തി​യാ​ണ് നി​ന്ന​ത്. എ​ന്നി​ട്ടും കു​ട്ടി​ക​ള്‍ പാ​ല​ത്തി​ല്‍നി​ന്ന് മാ​റാ​തെ വ​ന്ന​തോ​ടെ കു​ട്ടി​ക​ളെ ത​ട​ഞ്ഞു​െ​വ​ക്കാ​ന്‍ ലോ​ക്കോ പൈ​ല​റ്റ് ട്രാ​ക്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സം​ഘ​ത്തി​ലെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ചെ​ങ്ങ​ന്നൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ നി​ന്നെ​ത്തി​യ ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ട്ടി​ക​ളെ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ യാ​ത്ര തു​ട​ര്‍ന്ന​ത്. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തിയ ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മേ​ലി​ല്‍ ആ​വ​ര്‍ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പു​വാ​ങ്ങി വി​ട്ട​യ​ച്ചു.

Tags:    
News Summary - children taking selfy in front of train caught by loco pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.