പീരുമേട്: മകളെ പീഡിപ്പിച്ച കേസിൽ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജനനേന്ദ്രിയം സ്വയം മുറിച്ചുമാറ്റി. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടവുമുറിയിൽ വേദനയിൽ അലറിക്കരയുകയും രക്തപ്രവാഹം ഉണ്ടായത് സഹതടവുകാരുടെ ശ്രദ്ധയിൽപെടുകയുമായിരുന്നു. ജയിൽ ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ചൊവ്വാഴ്ച തടവുകാർക്ക് ഷേവിങ് ദിവസമാണ്. ഷേവ് ചെയ്യാൻ കൊടുത്ത ബ്ലേഡ് ഉപയോഗിച്ചാണ് മുറിച്ചുമാറ്റിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. നാലുമാസം മുമ്പാണ് അറസ്റ്റിലായി ജയിലിലെത്തിയത്. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാർ ഹാജരാകാത്തതിനാൽ റിമാൻഡിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.