കുട്ടികളുടെ അശ്ലീല വീഡിയോ: ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പാനൂർ: അശ്ലീല വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡണ്ട് അടക്കം മൂന്നുപേർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പാനൂർ സൗത്ത് മേഖലാ പ്രസിഡണ്ട് ആലോളതിൽ ജിഷ്ണു(24), തൈപറമ്പിൽ ലിജിൻ(28), കുണ്ടൻചാലിൽ രമിത്ത്(28) എന്നിവരെയാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ചൊക്ലി സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് സൈബർസെല്ലിൻെറ നിരീക്ഷണത്തിലായിരുന്നു ഇവർ.

ശനിയാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോകൾ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൊബൈൽ ഫോണുകൾ പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

ഇന്റർനെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളിൽ കുട്ടികളുടെ വീഡിയോകൾ മാത്രമാണ് ഇവർ കണ്ടിരുന്നതെന്നും അവ ഫോണിൽ സൂക്ഷിച്ച് വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവർ പൊലീസിൻെറ കർശനനിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പാനൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ പറഞ്ഞു.

Full View

Tags:    
News Summary - child pornography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.