കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിക്കൽ; പിടിയിലായവരിൽ ഭൂരിഭാഗവും ഐ.ടി വിദഗ്​ധർ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ വലയിലാക്കാൻ കേരള പൊലീസ്​ സംസ്​ഥാന വ്യാപകമായി നടത്തിയ പരിശോധനയായ 'ഓപ്പറേഷൻ പി ഹണ്ടി'ൽ പിടിയിലായവരിൽ ഭൂരിഭാഗവും ഐ.ടി വിദഗ്​ധർ. 41 പേരെ അറസ്റ്റ് ചെയ്തതിൽ അധികവും പ്രൊഫഷനലുകളാണ്,​ ഇതിൽ വലിയൊരു വിഭാഗം ഐ.ടി വിദഗ്​ധരുമാണെന്ന്​ കേരള സൈബർഡോം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.

സംസ്ഥാന വ്യാപകമായി 227 കേസുകൾ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. പാലക്കാട് നിന്നാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് ( ഒമ്പത്​ പേരെ). മലപ്പുറത്ത് നിന്നും 44 കേസുകൾ രജിസ്റ്റർ ചെയ്തു.

കോവിഡ് കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് കണ്ടെത്തിയതെന്നും മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.

സംസ്ഥാനത്ത്​ 326 ഇടങ്ങളിൽ പരിശോധന

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണം എ.ഡി.ജി.പിയും നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐ.പി.എസി​െൻറ ഏകോപനത്തിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ക്രൈംസ് എസ്. ശ്രീജിത്ത് ഐ.പി.എസ്, പൊലീസ്​ ഓഫിസർമാർ, സാങ്കേതിക വിദഗ്ധർ, വനിതാ

പൊലീസ് ഓഫീസർമാർ എന്നിവർ ജില്ലാ എസ്​.പിമാരുടെ പ്രവർത്തന മേൽനോട്ടത്തിൽ 2020 ഒക്ടോബർ നാല്​ ഞായറാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തുടനീളം ഒരേസമയം റെയ്ഡുകൾ നടത്തുകയായിരുന്നു.

രഹസ്യ പരിശോധനയു​ടെ ഭാഗമായി 326 ഓളം സ്ഥലങ്ങൾ സംസ്ഥാനത്തുടനീളം കണ്ടെത്തിയാണ് റെയ്ഡ് നടത്തിയത്. റെയ്​ഡി​െൻറ ഭാ​ഗമായി രജിസ്റ്റർ ചെയ്ത 268 കേസുകളിൽ 285 ഉപകരണങ്ങൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ. ഗ്രാഫിക്, നിയമവിരുദ്ധ വീഡിയോകൾ, ചിത്രങ്ങൾ, ആറ്​ മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ നിരവധി വീഡിയോകൾ / ചിത്രങ്ങൾ എന്നിവയും കണ്ടെടുത്തു. ഇതിൽ പ്രാദേശിക കുട്ടികളുടെ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.

ടെലിഗ്രാം / വാട്‌സ്ആപ്പിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളായ ചക്ക, ബിഗ്‌മെലോൺ, ഉപ്പും മുളകം, ഗോൾഡ് ഗാർഡൻ, ദേവത, ഇൻസെസ്റ്റ് ലവേഴ്‌സ്, അമ്മായി, അയൽക്കാരി, പൂതുമ്പികൾ, റോൾപ്ലേ സുഖവാസം, കൊറോണ, തുടങ്ങിടങ്ങിയവയിൽ 400 ഓളം അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്​.

കുറ്റവാളികളെ പിടിക്കാൻ പൊലീസ്​ ഹൈടെക്കാകുന്നു

ലോക്​ഡൗണിൽ ഡിജിറ്റൽ ഉപയോഗം വർധിച്ചത്​ സൈബർ കുറ്റകൃത്യ പ്രവണതകളിൽ വർധിക്കുന്നതിനും കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും അശ്ലീല സാഹിത്യവും ബാല കുറ്റകൃത്യങ്ങളും.

ഇൻറർനെറ്റിൽ നിന്ന് സി‌.എസ്‌.എം മെറ്റീരിയൽ ഡൗൺലോഡ് / അപ്‌ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാൻ ഹൈടെക് മോഡിലേക്ക് പോകാൻ കേരള പൊലീസി​െൻറ സി.സി.എസ്.ഇ (കുട്ടികളുടെ ലൈംഗിക ചൂഷണത്തെ നേരിടുന്ന) സെല്ലിന് ലോക്നാഥ് ബെഹെ്റ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രത്യേക സോഫ്റ്റ്​വെയർ ഉപയോഗിച്ച് ഐ.പി വിലാസം ശേഖരിക്കുകയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അത്തരം ചിത്രങ്ങൾ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്തുവരുന്നു. ഇതിനുപുറമെ എൻ‌.സി.‌എം‌.സിയിൽ നിന്ന് (എൻ.‌സി.‌ആർ.‌ബി വഴി) ലഭിച്ച ടിപ്‌ലൈൻ റിപ്പോർട്ടുകളും വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി വെർച്വൽ പ്രവണതകളെയും ഈ പ്രശ്നങ്ങളെയും കുറിച്ച് നിരന്തരമായ ഡിജിറ്റൽ വിശകലനം ചെയ്​ത്​ കോവിഡ് കാലഘട്ടത്തിൽ കേരളത്തിലെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ പെരുമാറ്റത്തിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാവുന്ന അടിസ്ഥാന ട്രെൻഡുകൾ സൈബർഡോമിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സി‌.സി.‌എസ്‌.ഇ ടീം പങ്കുവെക്കുന്നുണ്ട്​. അവ താഴെ പറയുന്നവയാണ്​

1. നെറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ തേടുന്നവർ, ഡാർക്ക്നെറ്റ് എന്നിവ കേരളത്തിൽ നിന്ന് ഇപ്പോഴും ഓൺലൈനിൽ സജീവമാണ്. സി‌.എസ്‌.എമ്മിനായി തിരയുന്ന ഇത്തരം പ്രതികളെ തിരിച്ചറിയാൻ പൊലീസ് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ഈ കാലയളവിൽ ഗണ്യമായി വർധിച്ചു.

2. ഡാർക്ക്നെറ്റ് ചാറ്റ് റൂമുകളിലും, സി‌.എസ്‌.എമ്മിനായുള്ള ഈ ആവശ്യം ഗണ്യമായി വർധിച്ചു, കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ / വീഡിയോകൾക്കാണ് ആവശ്യം എന്ന് വ്യക്തമാണ്.

3. വാട്‌സ്ആപ്പിലും ടെലിഗ്രാമിലും പ്രവർത്തിക്കുന്ന അശ്ലീല ഗ്രൂപ്പുകളിലും സമാനമായ ഒരു പ്രവണത കാണപ്പെടുന്നു, ഈ കാലയളവിൽ അത്തരം ഗ്രൂപ്പുകളുടെ എണ്ണം ഗണ്യമായി വർധിച്ചുണ്ട്. പി ഹണ്ട് ഡ്രൈവുകളിലൂടെ വീഡിയോ കണ്ടെത്തി ഒഴിവാക്കാൻ പ്രത്യേക സോഫ്​റ്റ്​വെയർ ഉപയോഗിക്കുന്നു.

4. ഇരയുടെ വെബ്‌ക്യാമുകൾ സജീവമാക്കുന്നതിനും കുട്ടികളുടെ വിവരങ്ങൾ മോഷ്ടിക്കുന്നതിനും മാൽവെയറുകൾ ഉപയോഗിക്കുന്നത് രാജ്യത്തി​െൻറ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

5. നിരവധി അശ്ലീല ചിത്രങ്ങൾ, വീടിനുള്ളിലെ വീഡിയോകൾ, ഫ്ലാറ്റുകളിൽ നിന്നും തുടങ്ങിയവ സമീപകാലത്ത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇത് മിക്ക ചിത്രങ്ങളും കേരളത്തിൽ നിന്നാണ് എടുത്തതെന്ന് വ്യക്തമാക്കുന്നു.

6. ഈ കാലയളവിൽ കുട്ടികളെ വീടുകളിൽ പൂട്ടിയിരിക്കുന്നത് ദുരുപയോഗം ചെയ്യുന്നത് വ്യക്തമാണ്, കൂടാതെ ചിത്രങ്ങൾ / വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്നു.

Tags:    
News Summary - child porn spreading; majority IT professionals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.