representational image
Posted On
date_range Updated On
date_range ഇടുക്കിയിൽ 16കാരിയെ 47 കാരൻ വിവാഹം കഴിച്ചു
മൂന്നാർ: ഇടുക്കിയിലെ ഇടമലക്കുടിയിൽ ശൈശവ വിവാഹം. 16 വയസുകാരിയെ 47കാരനാണ് വിവാഹം ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു വിവാഹം. ഇടമലക്കുറി പഞ്ചായത്തിലെ കണ്ടെത്തിക്കുടിയിൽ താമസിക്കുന്ന രാമനാണ് 16കാരിയെ വിവാഹം കഴിച്ചത്. രാമൻ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണ്.
ശൈശവ വിവാഹം നടന്നതായി രഹസ്യ വിവരം ലഭിച്ചതോടെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയായിരുന്നു. രാമൻ വിവാഹ ശേഷം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചതായും കണ്ടെത്തി. ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോൾ ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. വിവാഹം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ജില്ല ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.