ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്; മരണകാരണം ആശുപത്രിയുടെ പിഴവെന്ന് ക​ണ്ടെത്തൽ

പത്തനംതിട്ട: അനസ്​തേഷ്യ നൽകിയ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമീഷൻ. ചികിത്സ പിഴവിനെതുടർന്നാണ്​ കുട്ടിയുടെ മരണമെന്ന്​ കണ്ടെത്തിയ കമീഷൻ, റാന്നി മാർത്തോമാ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക്​ കേസെടുക്കാനും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

റാന്നി ഗവ. എം.ടി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്​ വിദ്യാർഥിയായിരുന്ന റാന്നി അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ വി. വർഗീസ് (ആറ്) 2024 ഫെബ്രുവരിയിലാണ് റാന്നി മാർത്തോമാ ആശുപത്രിയിൽ മരിച്ചത്. പിന്നാലെ ചികിത്സപിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന്​ പരാതി ഉയർന്നു. ഇതിൽ അന്വേഷണം നടത്തിയശേഷമാണ് നടപടി​. ആരോൺ വി. വർഗീസിന്‍റ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമീഷൻ ഉത്തരവിട്ടിട്ടുണ്ട്​.

സ്കൂളിൽ കളിക്കുന്നതിനിടെ വീണാണ്​​​ ആരോണിന് പരിക്കേറ്റത്. തുടർന്ന്​ മാർത്തോമാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയതിന് പിന്നാ​ലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയുമായിരുന്നു. അനസ്​തേഷ്യയിലെ പിഴവാണ‌്​ മരണകാരണമെന്നായിരുന്നു​ ബന്ധുക്കളുടെ പരാതി.

Tags:    
News Summary - child dies of negligence, doctor and hospital to pay Rs 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.