പരപ്പനങ്ങാടി നെടുവയിലെ സ്നേഹയും സായൂജും

പാൻക്രിയാസും വൃക്കയും തകർന്നു; ദുരിതക്കയത്തിൽ സഹായം തേടി സഹോദരങ്ങൾ

പരപ്പനങ്ങാടി: വേദനിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സമൂഹം കൈകോർക്കുന്നു. ജീവിച്ച്തുടങ്ങും മുമ്പേ വ്യത്യസ്ത രോഗങ്ങളുടെ പിടിയിലാണ് ഒരു വീട്ടിലെ രണ്ടു മക്കൾ. നെടുവ കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ വിജയലക്ഷ്മി ദമ്പതികളുടെ രണ്ടു മക്കളും പാൻക്രിയാസ് രോഗം പിടിപെട്ടു ചികിത്സയിലാണ്. വൃക്ക രോഗത്തോടൊപ്പം പാൻക്രിയാസും തകരാറിലായതോടെ കാഴ്ചയും നഷ്ടപെട്ടിരി​െക്കയാണ് മൂത്ത മകൾ സ്നേഹക്ക്​. നിലവിൽ ഇവർ കോയമ്പത്തൂർ കോവെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്​. സഹോദരൻ സായൂജിനും പാൻക്രിയാസും മാറ്റി വെക്കണം .രണ്ടു പേരുടെ ചികിത്സക്കുമായി ഒരു കോടിയോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്.


സായൂജ് ജന്മനാ അസുഖബാധിതനാണ്. ആദ്യഘട്ടത്തിൽ നടക്കാൻ പോലുമാകാതെ നിരവധി ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. പിന്നീട് ആയുർവേദ ചികിത്സയിലൂടെ നടക്കാൻ കഴിയുന്ന തരത്തിലേക്ക്​ മാറാൻ കഴിഞ്ഞു. പതിനേഴുകാരനായ സായൂജ് നെടുവ ഗവഃ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. രണ്ടു വർഷത്തോളമായി മകൾ സ്നേഹക്ക്​ അസുഖം തുടങ്ങിയിട്ട്. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം ടി ടി സി പഠനം പൂർത്തിയാക്കിയ ഈ ഇരുപത്തി ഒന്നുകാരി പഠിപ്പിലും മിടുക്കിയാണ്. അതിനിടയിലാണ് കണ്ണിന്റെ കാഴ്ച നഷ്ടപെട്ടത്. രണ്ടു മക്കളുടെയും ഇതുവരെയുള്ള ചികിത്സക്കായി ലക്ഷങ്ങളാണ് കൂലിപണിക്കാരനായ സദാശിവൻ ചെലവഴിച്ചത്. ആകെയുള്ള 10 സെന്റ് സ്ഥലവും കിടപ്പാടവും ഇപ്പോൾ പണയത്തിലാണ്. വൻ കട ബാധ്യതയുമുണ്ട്​.


സ്നേഹ, സായൂജ് എന്നിവരുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനുവേണ്ടി പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ.ഉസ്​മാൻ ചെയർമാനായും കൗൺസിലർ സി. ജയദേവൻ കൺവീനറും ഒ ബാബു ട്രെഷറുമായി ജനകീയ കമ്മറ്റിക്ക്​ രൂപം നൽകിയിട്ടുണ്ട്​. നെടുവയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഇതിനായി പരപ്പനങ്ങാടി എസ്‌.ബി.ഐ. ശാഖയിൽ അകൗണ്ടും തുറന്നിട്ടുണ്ട് . G pay num: 9349950269 vijayalakshmi Sneha chikithsa sahaya nidhi Account no: 40692107232 IFSC CODE: SBIN0001153 SBI Parappanagadi branch Mob 9349203010 / 9526158769. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.