മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ യാത്രകൾ ഒഴിവാക്കണം -ചീഫ്​ സെക്രട്ടറി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ കേരളത്തിലെത്താൻ ശ്രമിക്കരുതെന്ന്​ ചീഫ്​ സെക്രട്ടറി ടോം ജ ോസ്​. അതിർത്തികളിലെത്തിയാൽ ഇവർക്ക്​ കേരളത്തിലേക്ക്​ കടക്കാൻ സാധിക്കില്ല. ഇപ്പോ​ഴുള്ള സ്ഥലത്ത്​ തന്നെ തുടര ുകയാണ്​ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ എത്തുന്ന മലയാളികളെ താമസിപ്പിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി പാലക്കാട്​ ജില്ലാ കലക്​ടർ ഡി. ബാലമുരളി അറിയിച്ചു. പാലക്കാട്​ ജില്ലകളിലെ അതിർത്തി വഴി മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ എത്തുന്നവരെ മുഴുവൻ ഈ കേന്ദ്രത്തിലാവും താമസിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തി​​​െൻറ ഏത്​ ഭാഗത്ത​ുള്ളയാളാണെങ്കിലും ഇവരെ പാലക്കാട്​ തന്നെ 14 ദിവസം പാർപ്പിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കേരളത്തിൽ​ മാർച്ച്​ 31 വരെ മുഖ്യമന്ത്രി പിണറായി വിജയൻ ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാന അതിർത്തികൾ അടച്ചിരുന്നു. ഇതിന്​ ശേഷവും അന്യസംസ്ഥാനങ്ങളിൽ നിന്ന്​ കേരളത്തിലേക്ക്​ എത്താൻ ശ്രമങ്ങളുണ്ടായിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - Chief secratary statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT