കണ്ണൂർ: അമിത് ഷാ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചില ചോദ്യങ്ങൾ അങ്ങോട്ടും ചോദിക്കാനുണ്ടെന്നും അമിത് ഷാ മറുപടി പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിലെ പൊതുയോഗത്തിൽ ഉന്നയിച്ച ചോദ്യങ്ങൾ.
ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിെൻറ കേന്ദ്രമായി മാറിയത് എങ്ങനെയാണ്?
സ്വർണക്കടത്ത് നയിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ സഹമന്ത്രിക്ക് വ്യക്തമായ നേതൃതല പങ്കാളിത്തമുണ്ട് എന്നത് അറിയില്ലേ?
നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളിൽ ഒരാൾ അറിയപ്പെടുന്ന സംഘ്പരിവാറുകാരനല്ലേ?
നയതന്ത്ര ബാഗേജ് അല്ല എന്നുപറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിെൻറ മേധാവി ആയിരുന്നില്ലേ. അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിയപ്പോഴല്ലേ അന്വേഷണം ദിശമാറ്റിയത്?
സ്വർണക്കടത്ത് പോലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസ് അല്ലേ?
സ്വർണക്കടത്ത് നടന്ന തിരുവനന്തപുരം വിമാനത്തവളം കേന്ദ്രത്തിെൻറ സമ്പൂർണ നിയന്ത്രണത്തിൽ അല്ലേ പ്രവർത്തിക്കുന്നത്?
സ്വർണക്കടത്തിന് തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ സംഘ്പരിവാറുകാരെ വിവിധ തസ്തികകളിൽ നിയമിച്ചത് ബോധപൂർവമല്ലേ?
സ്വർണം കൊടുത്തയച്ചയാളെ എട്ടുമാസമായിട്ടും ചോദ്യം ചെയ്യാത്തത് എന്താണ്? കേന്ദ്രസർക്കാറിന് അതിൽ താൽപര്യമില്ലാത്തതു കൊണ്ടല്ലേ?
കള്ളക്കടത്ത് സ്വർണം കണ്ടെത്തിയോ? അത് വാങ്ങിയവരിേലക്ക് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. അവർ സംഘ്പരിവാർ ബന്ധമുള്ളവരായതു കൊണ്ടേല്ല?
നിങ്ങളുടെ ഏജൻസി പ്രതിയെ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ താങ്കളുടെ ശ്രദ്ധയിലില്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.