Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവ്. മാർച്ച് ഒന്നുമുതലാണ് ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നത്.
പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. ജോൺ ബ്രിട്ടാസാണ് മാധ്യമ ഉപദേഷ്ടാവ്. രമൺ ശ്രീവാസ്തവയാണ് പൊലീസ് ഉപദേഷ്ടാവ്. ഇരുവരുടെയും സേവനം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്.
എന്നാൽ മറ്റു ഉപദേശകരുടെ കാര്യങ്ങൾ വ്യക്തമല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.