Posted On
date_range Updated On
date_range ദുരിതാശ്വാസനിധി ധനസഹായം; വരുമാനപരിധി രണ്ടുലക്ഷമാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്ന് ധനസഹായം അനുവദിക ്കുന്നതിനുള്ള വാര്ഷിക വരുമാനപരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയായി ഉയര ്ത്തി. അര്ഹരായ പലര്ക്കും സഹായം ലഭിക്കുന്നില്ലെന്ന പരാതികളെത്തുടര്ന്നാണ് വരുമാനപരിധി നിലവിലുള്ള ഒരുലക്ഷത്തിൽനിന്ന് ഉയര്ത്താന് മന്ത്രിസഭ തീരുമാനിച്ചത്.
ചികിത്സസഹായം, അപകടം, അപകടമരണം, പ്രകൃതിദുരന്തം മൂലമുള്ള നഷ്ടം, തീപിടിത്തം മുതലായവക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്ന് പണം അനുവദിക്കുന്നത്. 2012ലാണ് ഒരുലക്ഷം രൂപയെന്ന പരിധി നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.