തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത് 110 സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് വിശദമായ പദ്ധതി മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വികസനം, നിലവിലെ പദ്ധതികളുടെ പുരോഗതി, തെരഞ്ഞെടുപ്പ് പ്രചാരണ രീതി, സാമൂഹമാധ്യമ ഇടപെടൽ തുടങ്ങിയ ഒട്ടുമിക്ക മേഖലകളെയും ഉൾപ്പെടുത്തിയുള്ളതായുന്നു പദ്ധതി.
വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറയണമെന്നും തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ 99 സീറ്റുകളോടെയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ഇത്തവണ അതിൽ കൂടുതൽ സീറ്റുകൾ മുന്നണി നേടുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇത്തവണ സീറ്റുകൾ 100ഉം കടന്ന് 110ൽ എത്തുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് ആത്മവിശ്വാസം നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നിരാശ മറികടക്കാനും ആത്മവിശ്വാസം കൂട്ടാനുമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.