Posted On
date_range Updated On
date_range 60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു
തിരുവനന്തപുരം: 60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 55,781 പേർക്കാണ് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്യുന്നത്.
വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ജോയിന്റ് ഡയറക്ടർ മുരളി എം. നായർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.