Posted On
date_range Updated On
date_range മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് പര്യടനത്തിന് യാത്രതിരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്രതിരിച്ചു. നോർവെയിലാണ് ആദ്യ സന്ദർശനം. ചൊവ്വാഴ്ച പുലർച്ചെ 3.45ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സംഘം നോർവെയിലേക്ക് യാത്ര തിരിച്ചു.
ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യാത്ര മാറ്റിവക്കുകയായിരുന്നു. മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിന്‍ലാഡ്, നോർവെ യു.കെ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുന്നത്. സന്ദർശനം സംബന്ധിച്ച് നേരത്തേ വൻ വിവാദങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.