കണ്ണുകടിയുള്ളവർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തി​െൻറ സഹകരണ മേഖലയെ നശിപ്പിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞ്​ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സഹകരണ മേഖലയെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച 'വിദ്യാനിധി' നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൈമറി ബാങ്കുകൾക്ക് പ്രൈമറി അഗ്രികൾചറൽ ക്രെഡിറ്റ് കോ ഓപറേറ്റിവ് സൊസൈറ്റീസ് എന്നുതന്നെ പറയണമെന്ന്​ ചിലർ ഇപ്പോൾ നിർബന്ധം പിടിക്കുന്നുണ്ടെന്ന്​ റിസർവ്​ ബാങ്ക്​ സർക്കുലറിനെക്കുറിച്ച്​ പരാമർശിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പ്രൈമറി ബാങ്കുകളാണ്​ കേരളീയ സമൂഹത്തിൽ ബാങ്കിങ് സാക്ഷരതയുണ്ടാക്കിയത്. ബാങ്കിടപാടുകൾ ഗ്രാമങ്ങളിലടക്കം വ്യാപകമായതും സഹകരണ ബാങ്കുകൾ വഴിയാണ്. ഇതിലൂടെയാണ്​ കേരളത്തിലെ ക്രെഡിറ്റ് മേഖല രാജ്യത്തെ ഏതു സംസ്ഥാനവും അസൂയപ്പെട്ടുപോകുംവിധം വളർന്നത്. ഇതിൽ കണ്ണുകടിയുള്ളവരുണ്ട്. അത്​ കേരളത്തെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനു പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളുമുണ്ടാകും. നാടിനെതിരെയാണ് അതു വരുന്നത്.

കേരള ബാങ്കിനെ ഉന്നമിടുന്നവർ ആദ്യം കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിടും. ഇത്തരം നീക്കങ്ങൾക്കെതിരെ കേരള ബാങ്ക് ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയെ പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് സർക്കാറിനുണ്ടെന്ന്​ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ബാങ്കി​െൻറ പ്രചോദന ഗീതം മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്​തു. മന്ത്രി ആൻറണി രാജു പുരസ്​കാരദാനം നിർവഹിച്ചു. 'ബി ദ നമ്പർ വൺ' കാമ്പയി​െൻറ ലോഗോ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി പ്രകാശനം ചെയ്തു. കേരള ബാങ്ക് പ്രസിഡൻറ്​ ഗോപി കോട്ടമുറിക്കൽ, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് എന്നിവർ സംസാരിച്ചു.  

Tags:    
News Summary - chief minister about co-operative sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.