കോഴിക്കോട്: എ.എസ്.െഎയെ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ സമ്മർദങ്ങളും അവഹേളനവുമാണ് മരണകാരണമെന്നാണ് ആരോപണം. ചേവായൂർ സ്റ്റേഷനിലെ എ.എസ്.െഎ പെരിെങ്ങാളം സ്വദേശി പി.പി. രാമകൃഷ്ണെനയാണ് ശനിയാഴ്ച ഒാഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.െഎ സഹപ്രവർത്തകരുടെ മുന്നിൽെവച്ച് അപമാനിച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മേലുദ്യോഗസ്ഥൻ മോശമായി പെരുമാറുന്നതായി നേരേത്തതന്നെ രാമകൃഷ്ണൻ വീട്ടിൽ പറഞ്ഞിരുന്നുവെത്ര. ഇരുവരും നേരേത്ത ടൗൺ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അപ്പോൾതന്നെ എസ്.െഎ തുടരെ ജോലി ചെയ്യിക്കുകയും വൈരാഗ്യത്താടെ പെരുമാറുകയും ചെയ്തിരുന്നുവെന്നും ആക്ഷേപമുണ്ട്.
രണ്ടു മാസം മുമ്പ് രാമകൃഷ്ണൻ ചേവായൂർ സ്റ്റേഷനിലേക്ക് സ്ഥലംമാറി. അപ്പോൾ, മോശമായി പെരുമാറുന്ന എസ്.െഎയിൽ നിന്ന് രക്ഷപ്പെട്ടതായി രാമകൃഷ്ണൻ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് എസ്.െഎയും ചേവായൂർ സ്റ്റേഷനിലേക്ക് സ്ഥലംമാറി എത്തി. ഇതോടെ രാമകൃഷ്ണൻ ജോലി ഉപേക്ഷിക്കുകയാണെന്നുവരെ വീട്ടുകാരോട് പറഞ്ഞിരുന്നു. ശനിയാഴ്ച സ്റ്റേഷനിൽ ജനറൽ ഡ്യൂട്ടിക്കെത്തിയ രാമകൃഷ്ണൻ ഒരു ഫോൺ കാൾ വന്നതോടെ അടുത്തുണ്ടായിരുന്ന വനിത പൊലീസ് ഒാഫിസറോട് ഭക്ഷണം കഴിച്ചിട്ട് വരാമെന്നുപറഞ്ഞ് പോവുകയും പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ പരിശീലന ചുമതല ഉൾപ്പെടെ വഹിച്ചയാളാണ് രാമകൃഷ്ണൻ. രാമകൃഷ്ണെൻറ സഹപ്രവർത്തകനായിരുന്ന നരിക്കുനി സ്വദേശിയിട്ട ഫേസ്ബുക്ക് പോസ്റ്റാണ് സംഭവത്തിലെ ദുരൂഹത പുറത്തെത്തിച്ചത്. മേലുദ്യോഗസ്ഥെൻറ സമ്മർദമാണ് രാമകൃഷ്ണെൻറ മരണകാരണമെന്നായിരുന്നു പോസ്റ്റ്.
അതിനിടെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, എ.ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ ജില്ലക്കു പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. രാമകൃഷ്ണെൻറ മരണത്തിൽ അസ്വാഭാവിക മരണത്തിന് നേരേത്തതന്നെ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.