തുഷാർ കേസ് നൽകിയാൽ നേരിടുമെന്ന് നാസിൽ അബ്ദുല്ല

അബൂദാബി: തുഷാർ വെള്ളാപ്പള്ളി തനിക്കെതിരെ കേസ് നൽകിയാൽ നേരിടുമെന്ന് ചെക്ക് കേസിലെ പരാതിക്കാരൻ നാസിൽ അബ്ദുല്ല . നാട്ടിൽ പോകും മുമ്പ് കൂടിക്കാഴ്ച വേണമെന്ന് തുഷാർ ആവശ്യപ്പെട്ടിട്ടുണ്ട്. തുഷാറിന്‍റെ കമ്പനിയിൽ ഇടപാടുകൾക്ക് ചുമതലപ്പെടുത്തിയ ആളാണ് തനിക്ക് ചെക്ക് നൽകിയതെന്നും നാസിൽ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

ചെക്ക് കേസിൽ പരാതിക്കാരൻ നാസിൽ അബ്ദുല്ലക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നാസിലിനും ചെക്ക് കൈമാറിയ ആൾക്കും എതിരെയാണ് നിയമ നടപടി സ്വീകരിക്കുക. നാസിലിന് ചെക്ക് കൈമാറിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും തുഷാർ ആരോപിച്ചിരുന്നു.

നിയമനടപടിക്കുള്ള സമ്മതപത്രം അഭിഭാഷകന് കൈമാറിയിട്ടുണ്ട്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. 10 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നും തുഷാർ പറയുന്നു.


Tags:    
News Summary - Cheque Case Nasil Abdullah Thushar Vellappally -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.