Posted On
date_range Updated On
date_range എം.എം മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: മന്ത്രി എം.എം മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറിസീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രിയെ പുറത്താക്കാൻ പിണറായി വിജയന് നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം.എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തിയ മന്ത്രി എം.എം മണി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.