Posted On
date_range Updated On
date_range നിയമ സഭയിലെ ൈകയാങ്കളി: കേസ് പിൻവലിക്കുന്നതിനെതിരെ ചെന്നിത്തല കോടതിയിൽ
കൊച്ചി: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാനുള്ള നടപടി ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല കോടതിയിൽ. സ്പീക്കറുടെ ഡയസ് തകർക്കൽ അടക്കം നടന്ന കേസ് വി.ശിവൻ കുട്ടിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ അന്ന് പ്രതിപക്ഷത്തായിരുന്ന വി.ശിവൻകുട്ടി അടക്കം ആറ് എം.എൽ.എമാർ നിയമസഭയിൽ പ്രശ്നം സൃഷ്ടിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.