കോഴിക്കോട്: കേരള നിയമസഭയുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വലിയ അഴിമതിയും ധൂർത്തും നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.നിർമാണ പ്രവൃത്തികൾക്കുൾപ്പെടെ സഭയിൽ കണക്കവതരിപ്പിക്കേണ്ടതില്ലെന്നത് മുൻനിർത്തിയാണ് അഴിമതി നടന്നത്. സഭ ചട്ടമനുസരിച്ച് മറ്റു നടപടി സ്വീകരിക്കാൻ കഴിയാത്തതിനാൽ ഗവർണർ അന്വേഷണം നടത്തണം.
ഒരു സമിതിയെ നിയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിയാൽ അഴിമതിയുണ്ടാവില്ലെന്നിരിക്കെ സഭ ടി.വിയുടെ കാര്യമൊഴിച്ച് മറ്റൊന്നും സ്പീക്കർ പ്രതിപക്ഷവുമായി ചർച്ച െചയ്തിട്ടില്ല. നാലര വർഷത്തിനിടെ നൂറുകോടി രൂപയുടെ നിർമാണവും പരിപാടികളുമാണ് നടന്നത്. പല പ്രവൃത്തികൾക്കും ടെൻഡറില്ലാതെയാണ് കരാർ നൽകിയത്.
ലോക കേരളസഭ രണ്ടുദിവസങ്ങളിലായി കൂടുന്നതിന് 2018ൽ നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാൾ 1.84 കോടി രൂപ ചെലവഴിച്ചാണ് ടെൻഡറില്ലാതെ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ചത്. പിന്നീട് 2020ൽ വീണ്ടും ലോക കേരളസഭ ചേരുന്നതിന് മുന്നോടിയായി 16.65 കോടിയുടെ നവീകരണം നടത്തി. ഇൗ ഇനത്തിൽ 12 കോടി രൂപ ഇതിനകം ഉൗരാളുങ്കലിന് കൈമാറി.
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുൾപ്പെടെ 52.31 കോടി രൂപയാണ് െചലവഴിച്ചത്. ഇൗ പദ്ധതി നടപ്പാക്കാൻ മൊബിലൈസേഷൻ അഡ്വാൻസ് ഇനത്തിൽ 13.53 കോടി രൂപ കൈമാറി. പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിം കുഞ്ഞിെനതിരെയുള്ള പരാതി മൊബിലൈസേഷൻ അഡ്വാൻസ് നൽകി എന്നതാണ്.
ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസിയുടെ പേരിൽ രണ്ടു പരിപാടി സംഘടിപ്പിച്ചതിന് രണ്ടേകാൽ കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 68 ലക്ഷം ഭക്ഷണത്തിനും 36 ലക്ഷം പരസ്യത്തിനുമാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. സഭ ടി.വി ആവശ്യത്തിന് ഫ്ലാറ്റ് വാടകക്കെടുത്ത് നൽകിയതിലും കരാർ നിയമനം നടത്തിയതിലും അഴിമതിയുണ്ട്. ഇ.എം.എസ് സ്മൃതി സ്ഥാപിക്കുന്നതിന് 87 ലക്ഷം ചെലവാക്കി.വിവാദമായപ്പോൾ പ്രവൃത്തി നിർത്തിെവച്ചിരിക്കയാണ്. സ്വർണക്കടത്തിലും വലിയ ആരോപണങ്ങളാണ് ഉയരുന്നത്. സ്പീക്കറുെട വിദേശയാത്രകൾ ദുരൂഹമാണെന്നും െചന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.