പാലത്തായി കേസിലെ പ്രതിക്ക്​​ ജാമ്യം കിട്ടാനുണ്ടായ സാഹചര്യം സർക്കാർ വിശദീകരിക്കണം -ചെന്നിത്തല

തിരുവനന്തപുരം: പാലത്തായി കേസിലെ പ്രതി പത്മരാജന്​ ജാമ്യം കിട്ടാനുണ്ടായ സാഹചര്യം സർക്കാർ വിശദീകരിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത്​ അത്യധികം സങ്കടകരമാണ്​. പാലത്തായിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന്​ ജാമ്യം കിട്ടാനുണ്ടായ സാഹചര്യം കുറ്റപത്രം ദുർബലമായതിനാലാണ്​. സർക്കാറും ബി.ജെ.പിയും തമ്മിലെ ഒത്തുകളിയാണ്​ ഇതിന്​ പിന്നിലെന്ന്​ തരത്തിലുള്ള ആക്ഷേപവും ശക്​തമാണ്​. പെൺകുട്ടിക്ക്​ നീതി കിട്ടാൻ ശക്​തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
Tags:    
News Summary - chenithala on palathayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.