തിരുവനന്തപുരം: അധികാര ദുർവിനിയോഗവും ജാതി മത ശക്തികളുമായുള്ള കൂട്ടുകെട്ടിലൂടെയും ലഭിച്ച താത്കാലിക വിജയമാണ് ചെങ്ങന്നൂരിൽ ഇടത് മുന്നണിക്ക് ഉണ്ടായതെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ജാതിയുടെയും മതത്തിെൻറ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന സി.പി.എമ്മിന്റ ഈ നീക്കം വലിയ തിരിച്ചടിയുണ്ടാക്കും. മന്ത്രിമാരും എം. എൽ.എമാരും പ്രചാരണം നടത്തിയത് പോലും ജാതിയും മതവും അടിസ്ഥാനപ്പെടുത്തിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
എൻ.ഡി.എ സംസ്ഥാനത്ത് ശക്തമാക്കുന്നതിന് തെരഞ്ഞെടുപ്പ് ഫലം സഹായകമാണ്. കോടിയേരിയും ചെന്നിത്തലയും തമ്മിലുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായാണ് വിജയകുമാറിെൻറ സ്ഥാനാർത്ഥിത്വം. ദേശീയ തലത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുണ്ടാക്കിയ ധാരണ ചെങ്ങന്നൂരിൽ മറനീക്കി പുറത്ത് വന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.