ആലപ്പുഴ: കൊട്ടിക്കലാശവും കഴിഞ്ഞ് തിങ്കളാഴ്ച ചെങ്ങന്നൂർ ബൂത്തിലേക്ക്. ഇന്ന് മുന്നണികൾ തമ്മിെല ജീവന്മരണ പോരാട്ടത്തിെൻറ അവസാന കച്ചമുറുക്കൽ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിയെങ്കിലും മൂന്നുമാസമായി മുന്നണികൾ മണ്ഡലത്തിൽ സജീവ പ്രചാരണത്തിലാണ്. രണ്ടാംവട്ടം ജനവിധി തേടുന്ന സജി ചെറിയാനും (സി.പി.എം) പി.എസ്. ശ്രീധരന്‍പിള്ളയും (ബി.ജെ.പി) കന്നിക്കാരനായ ഡി.വിജയകുമാറും (കോൺഗ്രസ്) ത്രികോണ മത്സരം ഒരുക്കുന്ന മണ്ഡലത്തിൽ വിജയം ആർക്കൊപ്പമെന്ന് പ്രവചിക്കുക എളുപ്പമല്ല. അടിയൊഴുക്കുകൾ അത്രകണ്ട് സജീവമാണ്. പ്രചാരണത്തിന് കൂടുതൽ സമയം കിട്ടിയത് സ്ഥാനാർഥികളെ അക്ഷരാർഥത്തിൽ കീറിമുറിച്ച് അവലോകനം ചെയ്യാനുള്ള അവസരമായി. മൂന്ന് മുന്നണിയും ഒരേപോലെ പ്രതീക്ഷയിലാണ്. ഉപതെരഞ്ഞെടുപ്പുഫലം എൽ.ഡി.എഫ് സർക്കാറിെൻറ നിലനിൽപിന് വെല്ലുവിളിയല്ലെങ്കിലും വിജയം അവർക്ക് അഭിമാനപ്രശ്നമാണ്.
വികസനത്തിനപ്പുറം മണ്ഡലത്തിെല സമുദായ വോട്ടുകളാണ് വിധി നിർണയിക്കുന്ന പ്രധാന ഘടകം. ക്രൈസ്തവ സഭക്ക് ആഴത്തിൽ വേരുകളുള്ള മണ്ഡലത്തിൽ ഒാർത്തഡോക്സ് സഭക്കാണ് കൂടുതൽ വോട്ട്. ഉമ്മൻ ചാണ്ടി പെങ്കടുത്ത കുടുംബയോഗങ്ങൾ വഴി 28000 വരുന്ന ഇൗ വോട്ടുകളുടെ കാര്യത്തിൽ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനുമായി മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ കൂടിക്കാഴ്ച എൽ.ഡി.എഫിന് പ്രതീക്ഷ നൽകിയിട്ടുണ്ട്. 16,000 വരുന്ന മാർത്തോമ വോട്ടുകളും നിർണായകമാണ്.
ഇതിന് പുറമെ കത്തോലിക്ക, സി.എസ്.െഎ, വിവിധ പെന്തക്കോസ്ത് വിഭാഗങ്ങൾക്കും മണ്ഡലത്തിൽ വോട്ടുണ്ട്. കത്തോലിക്കർ വലിയ വോട്ടുബാങ്ക് ആണെന്ന് പറയാനാവില്ലെങ്കിലും കെ.എം. മാണിയുടെ രംഗപ്രവേശം ചില ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സജി ചെറിയാന് അനുകൂലമായി ക്രൈസ്തവ ഏകീകരണത്തിനുള്ള സാധ്യത കുറവാണ്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുഖേന തെരഞ്ഞെടുപ്പിനുമുമ്പ്് തന്നെ വിവിധ സഭകളുമായി എൻ.ഡി.എ ധാരണയുണ്ടാക്കിയിട്ടുണ്ട്. പേക്ഷ, അണികൾ ഇതിനെ എത്രകണ്ട് സ്വീകരിക്കുമെന്ന് പ്രവചിക്കാനാവില്ല.
26 ശതമാനം വരുന്ന നായർ വോട്ടുകളും 20 ശതമാനം വരുന്ന ഇൗഴവ വോട്ടുകളും വിശ്വകർമ, പട്ടികജാതി വോട്ടുകളും മൂന്ന് മുന്നണിക്കുമായി വിഭജിക്കപ്പെടും. എൻ.എസ്.എസ് പരസ്യനിലപാട് എടുത്തില്ലെങ്കിലും യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾക്കായിരിക്കും കൂടുതൽ വോട്ട് വിഹിതം. എസ്.എൻ.ഡി.പിയുടെ കരുത്ത് തെളിയിക്കുന്നതാകും തെരെഞ്ഞെടുപ്പുഫലമെന്ന് വ്യക്തമാക്കുന്ന നേതൃത്വം ബി.െജ.പി വോട്ടുകുറക്കുമെന്ന സൂചനയും നൽകുന്നുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് അനുകൂലമായ പതിനായിരം വരുന്ന മുസ്ലിം വോട്ടുകൾ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.