Posted On
date_range Updated On
date_range യു.ഡി.എഫിന് വിജയപ്രതീക്ഷയെന്ന് ചെന്നിത്തല
ചെങ്ങന്നൂർ: മികച്ച പോളിങ് സൂചിപ്പിക്കുന്നത് യു.ഡി.എഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവിധിയാകും ഉണ്ടാവുക. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാറിനെതിരെ വോട്ട് ചെയ്യാൻ അവസരം പലപ്പോഴും ലഭിക്കാറില്ല. എന്നാൽ, ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി.
കുടുംബാംഗങ്ങൾക്കൊപ്പം എത്തിയാണ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.