ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് 10 ദിവസം ബാക്കിനിൽക്കെ മുന്നണികൾ അവസാനവട്ട പ്രചാരണം ശക്തമാക്കി. പൊതുപരിപാടികൾക്ക് അപ്പുറം സമ്മതിദായകരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനാണ് എല്ലാവരും ശ്രദ്ധപതിപ്പിക്കുന്നത്. പ്രചാരണത്തിന് ഒരാഴ്ച മാത്രേമ അവശേഷിക്കുന്നുള്ളൂ എന്ന വസ്തുത സ്ഥാനാർഥികെളയും രാഷ്ട്രീയ പ്രസ്ഥാനങ്ങെളയും തെല്ലൊന്നുമല്ല കുഴക്കുന്നത്. ‘ഒരു ദിവസംപോലും പാഴാക്കാതെ ചിട്ടയായാണ് പ്രവർത്തനങ്ങൾ നടത്തിയത്. ബാക്കിയൊക്കെ വോട്ടർമാരുടെ കൈകളിലാണ്’. ഒരു മുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതല കൈകാര്യം ചെയ്യുന്ന നേതാവ് പറഞ്ഞു.
യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. കുടുംബയോഗങ്ങളും ഗൃഹസന്ദർശനങ്ങളും തന്നെയാണ് എല്ലാവരും പയറ്റുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ. സ്ഥാനാർഥി പര്യടനം പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ നേതാക്കളെ പെങ്കടുപ്പിച്ചുള്ള പൊതുയോഗങ്ങൾ തന്നെയാണ് മുഖ്യപ്രചാരണ പരിപാടി. ഇടതുമുന്നണിക്കായി മന്ത്രിമാർ വീടുകൾ കയറി വോട്ട് അഭ്യർഥന ഉൗർജിതമാക്കിയിട്ടുണ്ട്.
ബി.ജെ.പിയാകെട്ട ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് നഗരസഭ ചെയര്പേഴ്സൻ പ്രമീള ശശിധരെൻറയും വൈസ് ചെയര്മാന് സി. കൃഷ്ണകുമാറിെൻറയും നേതൃത്വത്തിലുള്ള കൗൺസിലർമാരെയാണ് ഇറക്കിയത്. യു.ഡി.എഫും എൽ.ഡി.എഫും ഒത്തുകളിക്കാരും ഒളിച്ചുകളിക്കാരുമാണെന്ന് പറഞ്ഞാണ് ബി.ജെ.പി കൗണ്സിലര്മാരുെട പ്രചാരണം. കോൺഗ്രസ് സ്ഥാനാർഥി വിജയകുമാറിന് വേണ്ടി സഹപ്രവർത്തകരായ അഭിഭാഷകർ നഗരത്തിൽ നടത്തിയ വോട്ട് അഭ്യർഥന യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് ആത്മ വിശ്വാസം പകർന്നു.
സി.പി.െഎ മന്ത്രിമാരായ വി.എസ്. സുനിൽ കുമാറും ഇ. ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടത്തിയ ഭവനസന്ദർശനം സജി ചെറിയാന് ഏറെ സഹായകമായി. മൂവാറ്റുപുഴയിൽനിന്നുള്ള സി.പി.െഎയുടെ യുവ എം.എൽ.എ എൽദോ എബ്രഹാം വീടുകളിൽ കയറി അവരിലൊരാളായി മാറി പ്രചാരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.