ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രം: അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ വീണ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കൂട്ട അവധി എടുത്തതായി വാർത്ത വന്നതിനെ തുടർന്നാണ് മന്ത്രി നിർദേശം നൽകിയത്.

മൂന്നു ഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തതോടെ ഒ.പികൾ മുടങ്ങി. രോഗികൾ ദുരിതത്തിലായി. പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. നാട്ടുകാർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ എത്തിച്ചത്.

ഏകദേശം 30,000ത്തിലധികം ആളുകൾ ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. ഒരു ഡോക്ടർക്ക് അസൗകര്യം ഉണ്ടായാൽ ഒപിയുടെ പ്രവർത്തനം തുടരണമെന്നതുകൊണ്ടാണ് മൂന്നുപേരെ ഇവിടെ നിയമിച്ചത്. രാവിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇല്ലെന്ന് രോഗികൾ അറിയുന്നത്.

Tags:    
News Summary - Chengal Family Health Center: Veena George instructed to investigate and take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.