െചമ്പിരിക്ക ഖാദിയുടെ മരണം: തുടരന്വേഷണത്തിന്​ ഹൈകോടതിയിൽ ഹരജി

കൊ​ച്ചി: കാ​സ​ർ​കോ​ട് ചെ​മ്പി​രി​ക്ക-​മം​ഗ​ളൂ​രു ഖാ​ദി സി.​എം. അ​ബ്​​ദു​ല്ല മൗ​ല​വി​യു​ടെ മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. മ​ര​ണ​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ​വ​രെ​ക്കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​ സി.​ബി.​െ​എ​യു​ടെ തു​ട​ര​േ​ന്വ​ഷ​ണം ആ​വ​ശ്യ​​പ്പെ​ട്ട്​ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ത്വ​യ്യി​ബ്​ ഹു​ദ​വി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

2010 ഫെ​ബ്രു​വ​രി 15നാ​ണ് ഖാ​ദി​യു​ടെ മൃ​ത​ദേ​ഹം ചെ​മ്പി​രി​ക്ക ക​ട​പ്പു​റ​ത്ത് ക​ണ്ട​ത്. മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് സി.​ബി.​ഐ ര​ണ്ടു​ത​വ​ണ കു​റ്റ​പ​ത്രം എ​റ​ണാ​കു​ളം സി.​ജെ.​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് കാ​ണി​ച്ച് സി.​ബി.​ഐ ന​ൽ​കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ ഖാ​ദി​യു​ടെ മ​ക​ൻ ന​ൽ​കി​യ ഹ​ര​ജി സി.​ജെ.​എം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഇ​തി​നി​ടെ, കാ​സ​ർ​കോ​ട് പ​ര​പ്പ സ്വ​ദേ​ശി പി.​എ. അ​ഷ്​​റ​ഫ്, മു​ഹ​മ്മ​ദ് ത്വ​യ്യി​ബ്​ ഹു​ദ​വി​യെ സ​മീ​പി​ച്ച് മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​രാ​ണെ​ന്ന് അ​റി​യാ​മെ​ന്ന് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സി.​ജെ.​എം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. പി​ന്നീ​ട് അ​ഷ്​​റ​ഫ്ത​ന്നെ ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ സി.​ബി.​ഐ​യെ എ​ഴു​തി അ​റി​യി​ച്ചു. പി​ന്നീ​ട്​ ര​ണ്ടു​ത​വ​ണ ഹ​ര​ജി​ക്കാ​ര​നും ഇ​ക്കാ​ര്യം സി.​ബി.​െ​എ​യെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെന്നും ഹജിയിൽ പറയുന്നു.

Tags:    
News Summary - Chembirika Khazi Death Case: Petition in High Court for Investigation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.