ചെമ്പരിക്ക ഖാദി

ചെമ്പരിക്ക ഖാദിയുടെ മരണം: സമസ്​ത പ്രക്ഷോഭത്തിന്​ തുടക്കം; തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢതന്ത്രം തിരിച്ചറിയണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

മേൽപറമ്പ്​: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാദിയുമായിരുന്ന സി.എം. അബ്​ദുല്ല മൗലവിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പരിക്കയിൽ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങി. മൗലവിയുടെ മരണം സംഭവിച്ച ചെമ്പരിക്കയിൽ ജസ്റ്റിസ് കെമാൽ പാഷ പ്രക്ഷോഭം ഉദ്​ഘാടനം ചെയ്തു.

ഉസ്താദ് കൊല ചെയ്യപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കൊലയാളികളെ കണ്ടെത്താൻ സാധിക്കാത്തത് ലജ്ജാകരമാണെന്ന്​ അദ്ദേഹം പറഞ്ഞു. അതത് കാലത്തെ അന്വേഷണം അട്ടിമറിക്കാൻ ഔദ്യോഗിക തലങ്ങളിൽനിന്നുതന്നെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങൾ ഉണ്ടായിട്ടുണ്ട്​. അത്തരം നീക്കം തിരിച്ചറിയാതെപോകരുതെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുസ്സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. ഹാഷിം ദാരിമി ദേലംപാടി ആമുഖഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷൻ യു.എം. അബ്ദുറഹ്മാൻ മൗലവി സമരപ്രഖ്യാപനം നടത്തി. എം.എസ്. തങ്ങൾ മദനി, ചെങ്കളം അബ്ദുല്ല ഫൈസി, സി.കെ.കെ. മാണിയൂർ, എം. മൊയ്തു മൗലവി, മുബാറക് ഹസൈനാർ ഹാജി, റഷീദ് ബെളിഞ്ചം, അബൂബക്കർ സാലൂദ് നിസാമി, സിദ്ദീഖ് നദ്‌വി ചേരൂർ, അഷ്റഫ് റഹ്മാനി, ഡോ. ഡി. സുരേന്ദ്രനാഥ്, യൂസുഫ് ഹാജി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, കല്ലട്ര മാഹിൻ ഹാജി, ജലാലുദ്ദീൻ ബുർഹാനി, പി.എസ്. ഇബ്രാഹീം ഫൈസി, അഷ്റഫ് മൗലവി, കെ.ഇ.എ. ബക്കർ, കല്ലട്ര അബ്ദുൽ ഖാദർ, ഖലീൽ ഹുദവി, ഹനീഫ് ഹുദവി ദേലംപാടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Chembarika Khadi's death: All-out agitation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT