കോവിഡ്​ വ്യാപനം; ചെല്ലാനം ഹാർബർ അടച്ചു

കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ചെല്ലാനം ഹാർബർ അടച്ചു. മാർക്കറ്റുമായി ബന്ധപ്പെട്ട്​ കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. എറണാകുളം മാർക്കറ്റിലെ മൂന്ന്​ തൊഴിലാളികൾക്ക്​ വ്യാഴാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

നേരത്തേ കോവിഡ്​ സ്​ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്​ഥാപനത്തിൽ ജോലിചെയ്​തിരുന്ന രണ്ട്​ പശ്ചിമ ബംഗാൾ സ്വദേശികൾക്കും തമിഴ്​നാട്​ സ്വദേശിക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതുവരെ 12 പേർക്കാണ്​ എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

മാർക്കറ്റിലെ കൂടുതൽ ജോലിക്കാർക്ക്​ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പേരുടെ സ്രവ പരിശോധന നടത്താനാണ്​ നീക്കം. എറണാകുളം മാർക്കറ്റ്​ നേരത്തേ അടച്ചിരുന്നു. ​മാർക്കറ്റിന്​ പുറമെ തോപ്പുംപടിയും കണ്ടെയ്​ൻമ​​െൻറ്​ സോണായി പ്രഖ്യാപിച്ചിരുന്നു. 

കൊച്ചിയിൽ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ ജില്ല ഭരണകൂടം കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. മാസ്​ക്​ ധരിക്കാത്തവർക്കെതിരെയും കോവിഡ്​ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. 


LATEST VIDEO

Full View
Tags:    
News Summary - Chellanam fishing harbour closed -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.