ജയിലില്‍ ‘ഗോമാത കീ ജയ്’: ഡി.ഐ.ജി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി

കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ ‘ഗോമാത കീ ജയ്’ വിളി നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്  ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. തുറന്ന ജയിലിലേക്ക് സംഭാവനയായി പശുക്കളെ സ്വീകരിച്ചതില്‍ ജയില്‍ സൂപ്രണ്ടിന്‍െറ ഭാഗത്തുനിന്ന്  പിഴവുകളുണ്ടോയെന്നാണ് അന്വേഷിക്കുകയെന്ന് ഡി.ഐ.ജി ‘മാധ്യമ’ത്തോട് പറഞ്ഞു.

പശുക്കളെ സംഭാവന ചെയ്ത സ്വാമിയത്തെിയത് ഒരു സംഘം ആള്‍ക്കാരുമായാണ്. ഇവര്‍ ഇങ്ങനെയത്തെുമെന്ന് ജയിലധികൃതര്‍ കരുതിയിരുന്നില്ല. സംഭാവന ചെയ്യുന്ന സ്വാമിക്കും അവരുടെ പരസ്യം വേണമെന്ന് ആഗ്രഹമുണ്ടാകും. അതാണ് വിവാദത്തിന് കാരണം. അന്വേഷണം, സംഭാവന നല്‍കിയവരിലേക്ക് പോകാനാവില്ല. ജയില്‍ നടത്തിപ്പുകാരില്‍ പിഴവ് വന്നിട്ടുണ്ടോയെന്ന് മാത്രമാണ് അന്വേഷണമെന്ന് ഡി.ഐ.ജി പറഞ്ഞു.

ജനുവരി ഒന്നിനാണ് ചീമേനി തുറന്ന ജയിലിലേക്ക് കര്‍ണാടക ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമി 20 കുള്ളന്‍ പശുക്കളെ സംഭാവന ചെയ്തത്.  നിലവിളക്ക് കത്തിച്ചുവെച്ചുകൊണ്ട് ചടങ്ങ് നടത്തിയാണ് പശുക്കളെ കൈമാറിയത്. കൈമാറുമ്പോള്‍ ‘ഗോമാത കീ ജയ്’, ‘രാഘവേന്ദ്ര ഭാരതീ കീ ജയ്’ വിളികള്‍ ഉയര്‍ന്നുവെന്നാണ് പറയുന്നത്. അന്വേഷണത്തില്‍ സ്വാമി ഉള്‍പ്പെടില്ല. സ്വാമിയെ ചോദ്യം ചെയ്യാനുമാവില്ല. അന്വേഷണ പരിധിയില്‍ സ്വാമിയും മഠവും വരില്ളെന്നും ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.

സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം ചീമേനിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    
News Summary - cheemeni jail cow conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.