തൊടുപുഴ: താൻ മോഹിച്ച സ്ഥാനാർഥിത്വം നേടിയെടുത്ത തോമസ് ചാഴികാടനെ നിറപുഞ്ചിരിയോ ടെയാണ് പി.ജെ. ജോസഫ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്. കേരള കോൺഗ്രസ് പാർട്ടിയിലും യു.ഡി.എഫ ിലും ഉറച്ചുനിൽക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ പി.ജെ. ജോസഫിെൻറ തൊടുപുഴ പുറപ്പുഴയിലെ വീട്ടിലെത്തിയത്.
ഗ്രൂപ് നോക്കാതെയുള്ള പ്രവർത്തനം ഉണ്ടാകണമെന്ന് ഉപദേശം നൽകിയ ജോസഫ് പിന്നീട് അടച്ചിട്ട മുറിയിൽ പത്തു മിനിറ്റ് ചർച്ചയും നടത്തി. മഞ്ഞുരുകിയെന്നും പി.ജെയുടെ എല്ലാ പിന്തുണയും ഉറപ്പിച്ചെന്നും ചാഴികാടൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞതെല്ലാം കഥകളെന്നും ചാഴികാടനു വേണ്ടി കോട്ടയത്തെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങുമെന്നും ജോസഫും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.