ചവറ എം.എൽ.എ വിജയൻപിള്ള അന്തരിച്ചു

കൊച്ചി: ചവറ എം.എൽ.എ വിജയൻപിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ രോഗത്തിന്​ ചികിൽസയിലായിരുന്നു. അരനൂറ്റാണ്ടിലേറെ കേരളത്തിലെ പൊതുരംഗത്ത്​ സജീവമായിരുന്ന നേതാവായിരുന്നു വിജയൻപിള്ള.

1979ൽ ചവറ പഞ്ചായത്തംഗമായാണ്​ അദ്ദേഹം പൊതു ജീവിതത്തിലേക്ക്​ കടക്കുന്നത്​. പിന്നീട് നീണ്ട​ 21 വർഷം ചവറ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. 2000-2005 കാലഘട്ടത്തിൽ കൊല്ലം ജില്ലാ പഞ്ചായത്തംഗമായി. 2016ലെ തെരഞ്ഞെടുപ്പിൽ ആർ.എസ്​.പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. ഇടത്​ സ്വതന്ത്രനായാണ്​ അദ്ദേഹം വിജയിച്ചത്​.

ബേബി ജോണി​​​െൻറ വിശ്വസ്​തനായി ആർ.എസ്​.പിയിലൂടെയാണ്​ വിജയൻപിള്ള രാഷ്​ട്രീയരംഗത്തേക്ക്​ എത്തുന്നത്​. ആർ.എസ്​.പിയുമായുള്ള ഭിന്നതകളെ തുടർന്ന്​ 2000 കാലത്ത്​ കോൺഗ്രസിലെത്തി. കെ.കരുണാകരൻ കോൺഗ്രസ്​ വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡി.ഐ.സിയിലെത്തി. കരുണാകരൻ കോൺഗ്രസിലേക്ക്​ മടങ്ങിയപ്പോൾ വിജയൻ പിള്ളയും കോൺഗ്രസിൽ തിരിച്ചെത്തി. തുടർന്ന്​ മദ്യനയവിഷയത്തിൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം സുധീരനുമായുള്ള ഭിന്നതക്കൊടുവിലാണ്​ കോൺഗ്രസിൽ നിന്ന്​ വീണ്ടും പടിയിറങ്ങുന്നത്​​. പിന്നീട്​ സി.എം.പിയായിരുന്നു വിജയൻപിള്ളയുടെ തട്ടകം. തുടർന്ന്​ സി.എം.പി സി.പി.എമ്മിൽ ലയിച്ചതോടെ വിജയൻപിള്ളയും സി.പി.എമ്മി​​​െൻറ ഭാഗമായി.

ചവറ നിയമസഭമണ്ഡലം പിറന്ന ശേഷമുള്ള ആദ്യ ആര്‍.എസ്.പി ഇതര എം.എല്‍.എയാണ് വിജയൻ പിള്ള. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. ഭാര്യ: സുമാദേവി. മക്കള്‍: ഡോ.വി. സുജിത്ത്, അഡ്വ. ശ്രീജിത്ത് വിജയന്‍, ശ്രീലക്ഷ്മി. മരുമക്കള്‍: ഡോ. പാര്‍വതി, ജയകൃഷ്ണന്‍.

Tags:    
News Summary - chavara MLA died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.